Posts

നന്ദി കൊറോണ , നന്ദി. .................................. കൊറോണ , നീ വന്നതെത്ര നന്നായി നന്ദി , നിനക്കെന്നും നന്ദി. ഭുമിയൊട്ടാകെയും ശുദ്ധമായി. വായുവും വെള്ളവും മണ്ണുമാകാശവു മെല്ലാം വേഗേന വ്യത്തിയായി. വീടും നാടും നഗരവും നന്നായി. മാനവരൊന്നായ് തിരിച്ചറിഞ്ഞു , ആരെന്നുമെന്തെന്നും കണ്ടറിഞ്ഞു. മർത്യന്നു പേടിയായി , മറക്കാത്ത പാoമായി. പണവും പത്രാസുമല്ല വലുതല്ലെന്ന് , മരണമെപ്പോഴുമാർക്കുമെത്തുമെന്ന്, മന്ത്രവും തന്ത്രവും വെറുതെയെന്ന് , തന്ത്രിയെ പോലെ ഇമാമും പാസ്റ്ററും ആൾദൈവങ്ങളവരൊക്കെയും വ്യർത്ഥമെന്ന് . അമ്പലോം പള്ളിയും , താഴിട്ടുപൂട്ടി ദൈവങ്ങൾക്കൊക്കെ പിടിച്ചു കൊറോണ, അവർ തുമ്മി , ചുമച്ചൊന്നു തുപ്പി, വേഗം വിശ്വാസികൾക്കും പകർന്നു കൊറോണ . "ജാതി, മതങ്ങൾ തുലയട്ടെ നാട്ടിൽ പകരട്ടെ നന്മതൻ സ്നേഹദീപം . അഹം എന്ന ഭാവം മർത്യന്നു മാറുവാൻ ഇടയ്ക്കിടെയിങ്ങോട്ടു വന്നുപോകു" കൊറോണക്ക് നന്ദിയോടെപ്പം ,ചിരിച്ചിട്ട് , 'അടക്കം' പറഞ്ഞു , നമിച്ചു ഭൂമി . ........................... ആനന്ദക്കുട്ടൻ മുരളീധരൻ
ഒരു പ്രണയ ലേഖനം . ......................................... അവൻ, അവളറിയാതെ , അവളുടെ ഒരു 'കലമാൻമിഴി ' ഭംഗിയായി വരച്ചു. അവളെ കാണിച്ചു. ''നന്നായിട്ടുണ്ട്.'' അവൾ പറഞ്ഞു. അവന് സന്തോഷമായി. പിറ്റേന്ന് അവൻ മറ്റേ മിഴി കൂടി വരച്ച് ചേർത്ത് വീണ്ടും കാണിച്ചു. "നല്ല ഭംഗിയുള്ള കണ്ണുകൾ " അവളുടെ അഭിപ്രായം അവനെ വളരെയധികം സന്തോഷിപ്പിച്ചു. അവളെ നോക്കി അവൻ മന്ദഹസിച്ചു ,അവളും. പിറ്റേ ദിവസം, പുരികങ്ങളും കൺപീലികളും വരച്ച് , അവളെ കാണിച്ചു. " ജീവനുള്ള , യഥാർത്ഥ കണ്ണുകൾ പോലെ തന്നെ '' ! അവളുടെ മറുപടി അവനെ ഒത്തിരി ആഹ്ളാദിപ്പിച്ചു. ഒരു ദിവസം ആ ചിത്രത്തിൽ അവൻ ചന്തമുള്ള ഒരു മൂക്ക് വരച്ചു , ഒരു മൂക്കുത്തിയും . കാതും കമ്മലും , കഴുത്തിൽ മുത്തുമാലയും . അങ്ങനെ ഓരോരോ ദിവസങ്ങളിലായി ആ ചിത്രത്തിന് ചേലുള്ള നെറ്റിയും, അഴകുറ്റ കാർകൂന്തലും അവൻ വരച്ചു ചേർത്തു. അവളെ കാണിച്ചു. "നല്ല ചുരുണ്ട , ഭംഗിയുള്ള മുടി, നല്ല നെറ്റി ". അവളുടെ മന്ദസ്മിതത്തോടുകൂടിയുള്ള മറുപടി , ആ ചിത്രം പൂർത്തിയാക്കാൻ അവന് പ്രചോദനമായി. അവളുടെ ചന്തമുള്ള , തേൻ മധുര പുഞ്ചിരി പ
Image
ഞാനേകനായ്. ........................... കാണാനെനിക്കൊട്ടുമാവില്ല ചുറ്റും ഘോരമാമന്ധകാരം കേൾക്കാനെനിക്കൊട്ടുമാവില്ല കാതു മരിച്ചു മരവിച്ചു . മിണ്ടാനെനിക്കൊട്ടു മാവില്ല വാക്കുകളെങ്ങോ മറന്നു വച്ചു. നടക്കാനിനിയൊട്ടുമാവില്ലയെൻ പാദങ്ങൾ പാതയിലിടറി നിന്നു. ഏകനായ് നിന്നു ഞാൻ വഴി തീർന്ന നേരം തിരിയെ നടക്കുവാൻ ത്രാണിയില്ല. കൂട്ടൊന്നു കൂടുവാനാരുമില്ല , എന്റെ കൂടെ നടക്കുവാനാരുമില്ല. കൂടെ നിന്നെല്ലാം നോക്കിച്ചിരിച്ച , നിഴൽ പോലുമിന്നെൻ കൂടെയില്ല. നാവു വരളുന്നു വെള്ളമില്ല ഉമിനീരു പോലും ബാക്കിയില്ല പശിയേറെയുണ്ടു പാഥേയമില്ല പാപങ്ങൾ പങ്കിട്ടോരാരുമില്ല. . ഉറങ്ങാത്ത രാവുകളെത്രയെണ്ണി കലങ്ങിയ കണ്ണുക ളെത്രതേങ്ങി. കരഞ്ഞുപറവാനേറെയുണ്ടെങ്കിലും കണ്ണീരു വറ്റി , കരളു വറ്റി. കടലോളം കണ്ണീർ പൊഴിച്ചു തീർത്തു കടലും തിരകളും സാക്ഷി നിന്നു. ജീവിതം വഴിമുട്ടി നിന്നു ഞാനി ന്നേകാന്തപഥികനായ് തീർന്നു.. ആനന്ദക്കുട്ടൻ മുരളീധരൻ
എല്ലാം വൃഥാ . ............................... അയലത്തെ വീട്ടിലെ മാധവിപ്പെണ്ണെന്റെ മാവിൻ കൊമ്പൊന്നു വെട്ടിയിട്ടു. കൊമ്പിലെ കുട്ടിലെ കാക്കക്കുഞ്ഞുങ്ങൾ പെട്ടെന്നി താ വന്നു താഴെ വീണു !! പ്രാണൻ പോകുന്ന വേദനയാലവ 'കാ ' 'കാ ' യെന്നു കരഞ്ഞു. ആരും സഹിക്കാത്ത കാഴ്ച, എന്റെ ചങ്കു തകർത്തൊരു വീഴ്ച. മാവിൻ കൊമ്പു വളർന്നു നീണ്ടയലത്തെ മതിലിന്നകത്തെത്തി 'നോക്കി ' പോലും!! മാങ്കൊമ്പിനറിയുമോ അയലത്തു കാരവർ തമ്മിൽ കണ്ടാൽ പോലും കാണാത്തവർ. മാമ്പഴക്കാലത്താക്കൊമ്പീന്നാ 'മൂധേവി' മാങ്ങകളെത്ര പറിച്ചുതിന്നു. മാവിൻ കൊമ്പിലന്നുഞ്ഞാലിലാടി നാം മധുരിക്കും പാട്ടുകളെത്ര പാടി.!! കഥകൾ പറയുവാൻ കേളികളാടുവാൻ കാലങ്ങൾ എത്ര നാം ഒത്തുകൂടി. ആ മരം തന്ന തണലത്തിരുന്നു നാം കളിവീടുവച്ചതിന്നോർമ്മയുണ്ടോ ? ഊഞ്ഞിലിലാടി നാം മാങ്ങ പറിച്ചതും, ഊഞ്ഞാലു പൊട്ടി മറിഞ്ഞങ്ങു വീണതും , ചാറ്റൽ മഴയത്തു മാമ്പൂ കൊഴിഞ്ഞപ്പോൾ, "മാങ്ങകളെത്ര മരിച്ചു കാണും"-- എന്നവൾ ചൊല്ലിയ കാലമതോർത്തു ഞാൻ, ഇന്നവൾ എല്ലാം മറന്നു പോയോ?? ബാല്യത്തിലാമരച്ചോട്ടിൽ കളിച്ചതും, കളിയിൽ തോറ്റു പിണങ്ങിപ്പോയതും, പിണക്കം തീർന്നു വീണ്ടും ക
മിന്നുവിന്റെ ആട്ടിൻകുട്ടി. ..................... മിന്നുവും ചിന്നുവും കളിക്കൂട്ടുകാരാണ്. മിന്നുവിന്റെ വീട്ടിലെ കുഞ്ഞാടാണ് ചിന്നു .വെള്ളയും കറുപ്പും പുള്ളികളുള്ള നല്ല കൊഴുത്ത സുന്ദരിക്കുട്ടി. നീണ്ട ചെവികൾ. ചിന്നുവിന്റെ കഴുത്തിൽ ഒരു മണിയുണ്ട്. മിന്നു കെട്ടിക്കൊടുത്ത കൊച്ചു മണി. മിന്നു ചിന്നുവിനെയും എടുത്തു കൊഞ്ചിച്ചു കൊണ്ട് വീട്ടിനു ചുറ്റും നടക്കും. ചിന്നുവിന് ഇഷ്ടമുള്ള ബിസ്കറ്റും ഇലകളും വായിൽ വച്ചു കൊടുക്കും. അപ്പോൾ ചിന്നു ചെവി വീശി മിന്നുവിനെ തലോടും. മിന്നു പള്ളിക്കുടത്തിൽ നിന്ന് എത്തിയാൽ ചിന്നു ഓടി അടുത്തെത്തും. രണ്ടു പേരും കൂടി അടുത്തുള്ള പറമ്പിലേക്കു പോകും ,കളിക്കാൻ .ചിന്നുവിന്റെ കഴുത്തിലെ മണിയൊച്ച കേൾക്കുമ്പോൾ അയലത്തെ കൂട്ടുകാരും ഓടി എത്തും. അവർ ചിന്നുവിനെ മടിയിലിരുത്തി ഊഞ്ഞാലാടും . മിന്നു പഠിക്കുമ്പോൾ ചിന്നുവും കൂടെ അടുത്തിരിക്കും. ഒരു ദിവസം രാവിലെ ചിന്നുവിന്റെ കരച്ചിൽ കേട്ടാണ് മിന്നു ഉണർന്നത്. വല്ലാത്ത ഒരു മണികിലുക്കവും കേട്ടു . മുറ്റത്ത് അച്ഛനോട് ഒരാൾ സംസാരിക്കുന്നത് മിന്നു കണ്ടു . അയാൾ ചിന്നുവിന്റെ കഴുത്തിൽ കെട്ടിയിരിക്കുന്ന കയറിന്റെ തുമ്പത്ത് പിടിച്ചിരിക്കുന്നു. ചിന്നുവി
രക്തം കുടിച്ചിട്ട് കൊതുക് ചോദിച്ചു പോലും, എന്താ ജാതി.? ........................................ മനുഷ്യൻ ശ്വസിച്ച വായുവിനോട്, കുടിച്ച ജീവജാലത്തോട്, കിടന്ന മണ്ണിനോട്, ആകാശത്തോട്, ചോദിച്ചു, ജാതിയേത് ? വായുവും ജലവും പറഞ്ഞു , ഞങ്ങൾക്ക് ജാതിയില്ല. മരിച്ച ജീവനെ മണ്ണിലേക്കയച്ചപ്പോൾ മണ്ണുപറഞ്ഞു, എനിക്കില്ല ജാതി. മണ്ണ് ചോദിച്ചുമില്ല , ജാതിയേതെന്ന്.? മരവും മരം തന്ന തണലും , മഴയും ചോദിച്ചില്ല , ജാതിയേത്? കാറ്റും കടലും ചോദിച്ചില്ല . ആധിയും വ്യാധിയും പറഞ്ഞു , ഞങ്ങൾക്കുമില്ല ജാതി. മനുഷ്യനു സംശയം , നിഴലിനോടു പോലും , നിന്റെ ജാതിയും , മതവുമേത്? നിനക്കു മാത്രമേ ജാതിയുള്ളു ,നിഴൽ പറഞ്ഞു. "നിന്റെ ജാതി തന്നെ എനിക്കും. ഏറ്റവും വ്യത്തികെട്ട മനുഷ്യ ജാതി." ................... ആനന്ദക്കുട്ടൻ മുരളീധരൻ.